പാരിജാതം പനിനീരില്‍ കുളിച്ചു
പാലൊളിപ്പുഞ്ചിരി തൂകി
സ്വര്‍ഗ്ഗ കവാടം തുറന്നു തരാനായി
സ്വര്ഗ്ഗകുമാരി നീ വന്നു
ഒരു പ്രേമ വൈഢൂര്യ മണിമുത്തായ് നീ വാ
(പാരിജാതം പനിനീരില്‍)
അനുരാഗമാം മണിവീണയില്‍ ഹോ
ഒഴുകുന്നൊരു മൃദു രാഗമായ് ഹായ്
അനുരാഗമാം മണിവീണയില്‍
ഒഴുകുന്നൊരു മൃദു രാഗമായ്
മാനത്തെ മന്ദാരത്തോപ്പിലില് പൂ ചൂടി
മാണിക്യത്തേരില് ഒരുങ്ങിയിറങ്ങി നീ
എന്‍ കണ്ണില്‍ ആടി നീ വാ ഹോയ്
എന്‍ മുന്നില്‍ പാടി നീ വാ ഹായ്
(പാരിജാതം പനിനീരില്‍)
മധുമാസത്തിന് കുളിര്‍ത്തെന്നലില്‍ ഹോയ്
കുയില്‍ ഗാനമായ് മമ വാടിയില്‍ ഹായ്
മധുമാസത്തിന് കുളിര്‍ത്തെന്നലില്‍
കുയില്‍ ഗാനമായ് മമ വാടിയില്‍
പൊന്നിന് ചിലങ്കള്‍ കാലിലണിഞ്ഞു നീ
എന്നിലെ സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍ത്തുവാന്‍
പുന്നാരം പാടി നീ വാ ഹോയ്
കിന്നാരം ചൊല്ലി നീ വാ ഹായ്
(പാരിജാതം പനിനീരില്‍)