You are here

Arayannappidabole vaa

Title (Indic)
അരയന്നപ്പിടപോലെ വാ
Work
Year
Language
Credits
Role Artist
Music Shyam
Performer S Janaki
KJ Yesudas
Writer Chunakkara Ramankutty

Lyrics

Malayalam

അരയന്നപ്പിട പോലെ വാ....
നനാ നനാ...ങുഹൂം ങുഹൂം
അകതാരില്‍ ഒരു സുഖം താ...
നനാ നനാ...ങുഹൂം ങുഹൂം
ചൊടികളില്‍....തേന്‍ മൂടി
മുടികളില്‍...പൂ ചൂടി..(2)
മനസ്സില്‍ അമൃതുമായ്....
മധുര ചഷകമായ് വാ...
ഓ...ഓ...ഓ....
മനസ്സില്‍ അമൃതുമായ്....
മധുര ചഷകമായ് വാ...ഹോയ്..
(അരയന്നപ്പിട പോലെ....)

ദേവഗീതങ്ങള്‍ പാടുവാന്‍
ദേവീ നീയും കൂടെ വാ...
വര്‍ഷമേഘങ്ങള്‍ ചാർത്തിടും
മാരിവില്ലേ തേടി വാ...
(ദേവഗീതങ്ങള്‍...)
ഇലഞ്ഞിതന്‍ കൊമ്പിലെ ഇണക്കിളി പാടുന്നു
മലയസമീരനും കുളിര്‍വീശി പോകുന്നു
മനസ്സില്‍ അമൃതുമായ്
മധുരമധുരമായ് വാ...
ഓ...ഓ...ഓ....
മനസ്സില്‍ അമൃതുമായ്....
മധുരമധുരമായ് വാ...ഹോയ്...
(അരയന്നപ്പിട പോലെ....)

ശ്യാമസുന്ദര സന്ധ്യയായ്
ചാരേ നീയും ആടി വാ...
പ്രാണഹര്‍ഷങ്ങള്‍ തൂകുവാന്‍
രാക്കുയിലേ പാടി വാ...
(ശ്യാമസുന്ദര...)
തെളിയുന്ന ദീപമായ് ഇടനെഞ്ചിൽ പൂക്കുന്ന
മദനമനോഹരാ...വരവായി ഞാനിതാ...
മനസ്സില്‍ അമൃതുമായ്
മധുരമധുരമായ് വാ...
ഓ...ഓ...ഓ....
മനസ്സില്‍ അമൃതുമായ്....
മധുരമധുരമായ് വാ...ഹോയ്...
(അരയന്നപ്പിട പോലെ....)

English

arayannappiḍa polĕ vā....
nanā nanā...ṅuhūṁ ṅuhūṁ
agadāril ŏru sukhaṁ tā...
nanā nanā...ṅuhūṁ ṅuhūṁ
sŏḍigaḽil....ten mūḍi
muḍigaḽil...pū sūḍi..(2)
manassil amṛtumāy....
madhura saṣagamāy vā...
o...o...o....
manassil amṛtumāy....
madhura saṣagamāy vā...hoy..
(arayannappiḍa polĕ....)

devagīdaṅṅaḽ pāḍuvān
devī nīyuṁ kūḍĕ vā...
varṣameghaṅṅaḽ sārttiḍuṁ
māriville teḍi vā...
(devagīdaṅṅaḽ...)
ilaññidan kŏmbilĕ iṇakkiḽi pāḍunnu
malayasamīranuṁ kuḽirvīśi pogunnu
manassil amṛtumāy
madhuramadhuramāy vā...
o...o...o....
manassil amṛtumāy....
madhuramadhuramāy vā...hoy...
(arayannappiḍa polĕ....)

śyāmasundara sandhyayāy
sāre nīyuṁ āḍi vā...
prāṇaharṣaṅṅaḽ tūguvān
rākkuyile pāḍi vā...
(śyāmasundara...)
tĕḽiyunna dībamāy iḍanĕñjil pūkkunna
madanamanoharā...varavāyi ñānidā...
manassil amṛtumāy
madhuramadhuramāy vā...
o...o...o....
manassil amṛtumāy....
madhuramadhuramāy vā...hoy...
(arayannappiḍa polĕ....)

Lyrics search