താരാഗണങ്ങള്‍ക്കു താഴെ
പ്രേമാര്ദ്രസന്ധ്യയ്ക്കു മീതേ
സൂര്യനും തിങ്കളും പങ്കുചോദിക്കവേ
രാഗാംബരം തേങ്ങിയിടറുന്നുവോ
(താരാഗണങ്ങള്‍ക്കു താഴെ)
സിന്ദൂരമേഘങ്ങളേ ഒരു വാക്കു മിണ്ടാത്തതെന്തേ
മിഴിനീര്ത്തടാകങ്ങളേ അനുതാപമേകാഞ്ഞതെന്തേ
സ്നേഹം പങ്കിടുമ്പോള്‍ മൃദുലസംഗീതമന്ത്രങ്ങള് പൊലിയുന്നുവോ
മൃദുനൊമ്പരങ്ങള്‍ ദൂരെയെങ്ങോ ശോകാന്തമായി വിതുമ്പിയോ
(താരാഗണങ്ങള്‍ക്കു താഴെ)
ആശാമരാളങ്ങളേ ഒരു നോക്കു കാണാന്‍ വരില്ലേ
തെന്നല്കദംബങ്ങളേ ഇതിലേ വരില്ലേ വരില്ലേ
ഉള്ളം പങ്കിടുമ്പോള്‍ തമ്മിലകലാതെയകലുന്നൊരിഴ നൊന്തുവോ
വിടപറയുമേതോ ദീനനാദം സ്നേഹാതുരം വിതുമ്പിയോ
(താരാഗണങ്ങള്‍ക്കു താഴെ)