കിലുകിലുക്കാംപെട്ടി കിണുങ്ങും പൊന്നുമണിക്കുരുക്കുത്തി
കിലുകിലുക്കാംപെട്ടി കിണുങ്ങും പൊന്നുമണിക്കുരുക്കുത്തി (2)
കൊമ്പത്തെ കുറുംങ്കുഴലില് കിളി തെത്തരത്തെപ്പാടുമ്പോള്
നീ പിച്ച വെച്ചുകളിക്കുമ്പോള് ഇക്കിളിക്കൈയ്യിളക്കുമ്പോള്
എന്റെ ഉള്ളില്‍ നൂറു കിളികളുണരും
കിലുകിലുക്കാംപെട്ടി കിണുങ്ങും പൊന്നുമണിക്കുരുക്കുത്തി (2)
ചെല്ലത്തരിവള കുറുകും നിന് കുഞ്ഞിക്കുറുമ്പു കാണാന്‍
കൂടയുറുമ്പിന് കടകള്‍ പൂംപ്പകലിന് വീട്ടിലിറങ്ങുമ്പോള്‍
(ചെല്ലത്തരിവള കുറുകും)
മാനത്തെ കുഞ്ഞിന്റെ മുത്തു കുണുക്കുകല് മുറ്റം നിറയെ പോഴിയുമ്പോള്
മഴച്ചുണ്ടന് മാമ്പഴം തെരെ തെരെ പൊഴിച്ചുങ്കൊണ്ടിളകിവരുണതാര്
(കിലുകിലുക്കാംപെട്ടി കിണുങ്ങും)
പീലി മിനുക്കും തത്തേ ഇത്തിരി ഓലത്തുമ്പില്‍ വരുമോ
മൂളിനടക്കും തുമ്പി നീ മുല്ലപ്പന്തലില്‍ വരുമോ
(പീലി മിനുക്കും തത്തേ)
ഓലക്കരുമ്പിന്റെ ഉള്ളിലെ ഇത്തിരി മധുരം കിള്ളിത്തരുമോ
കുടമണി കിലുകിലെ ഇളകിയ മുകിലേ കുളിരുകോരി വരുമോ
(കിലുകിലുക്കാംപെട്ടി കിണുങ്ങും)