ശരത്കാല സന്ധ്യ കുളിര്തൂകി നിന്നു
മലര്ക്കാവില് എങ്ങോ കുയില്‍ പാടി വന്നു
(ശരത്കാല...)
കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ
പാലപ്പൂഞ്ചോട്ടില്‍
ജല ദേവതേ അറിയാതെയത് നീ കരഞ്ഞില്ലേയതിനാല്‍
ഞാനോ നോവുന്നു
(ശരത്കാല ...)
ആരാരും കാണാതിവിടെ മുന്നില്‍ പൂപോലെ വന്നു വിടര്‍ന്നു
ആരാരും കാനതിവിടെ മുന്നില്‍ പൂപോലെ വന്നു വിടര്‍ന്നു
സുന്ദരി നിന്നില്‍ വിരിഞ്ഞിടും മോഹനം രാഗം അറിഞ്ഞു ഞാന്‍
കല്ലോലിനിയുടെ മാറില്‍ പോയ് കഥകള്‍ പറഞ്ഞിടാം
കളികള്‍ പറഞ്ഞിടാം
ഹൃദയം മറന്നിടാം മധുരം നുകര്‍ന്നിടാം
ശശികല മിഴികളില്‍ ഒളിയുമായ് വിളിക്കുന്നു നീ വാ
(ശരത്കാല ...)
ഈ ഗാനം പാടാനിവിടെ എന്നില്‍ ഹാ ദാഹം വന്നു വളര്‍ന്നു
കണ്മണിയെന്നില്‍ വളര്‍ന്നിടും മന്മഥ മോഹം അറിഞ്ഞുവോ
ഏകാന്തതയുടെ തേരില്‍ പോയ് പുളകം വിതച്ചിടാം
ചിരികള്‍ പൊഴിച്ചിടാം
കരളില്‍ നിറച്ചിടാം അകലെ പറന്നിടാം
അഴിമുഖ തിരകളും ചിരിയുമായ് വിളിക്കുന്നു നീ ..വാ ..
(ശരത്കാല ...)