Ellaarum paadattu

എല്ലാരും പാടത്തു
Year
Language

എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു
സ്വര്‍ണ്ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി

പകല്‍ വാഴും തമ്പിരാന്‍ വന്ന്
പൊന്നും വെയില്‍ കുട നീര്‍ത്തുമ്പോള്‍
കിളിയാട്ടാന്‍ ഏനിറങ്ങീ
കിലുകിലെ കിലുകിലെ വളകിലുങ്ങീ കയ്യില്‍
കിലുകിലെ കിലുകിലെ വളകിലുങ്ങീ

ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)

കരള്‍ വാഴും തമ്പിരാന്‍ വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കരള്‍വാഴും തമ്പിരാന്‍ വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കുയില്‍ പാടി കുരുവിപാടി
കൊയ്താലും കൊയ്താലും തീരൂല്ല
പാടം കൊയ്താലും കൊയ്താലും തീരൂല്ല

ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)

ĕllāruṁ pāḍattu svarṇṇaṁ vidaccū
enĕnṟĕ pāḍattu svapnaṁ vidaccu
svarṇṇaṁ viḽaññaduṁ nūṟumeni
svapnaṁ viḽaññaduṁ nūṟumeni

pagal vāḻuṁ tambirān vann
pŏnnuṁ vĕyil kuḍa nīrttumboḽ
kiḽiyāṭṭān eniṟaṅṅī
kilugilĕ kilugilĕ vaḽagiluṅṅī kayyil
kilugilĕ kilugilĕ vaḽagiluṅṅī

hŏy..........
tŏydāradindattāradindattānanā
(ĕllāruṁ pāḍatt...)

karaḽ vāḻuṁ tambirān vann
kannikkadirkkuḍaṁ kŏyyumboḽ
karaḽvāḻuṁ tambirān vann
kannikkadirkkuḍaṁ kŏyyumboḽ
kuyil pāḍi kuruvibāḍi
kŏydāluṁ kŏydāluṁ tīrūlla
pāḍaṁ kŏydāluṁ kŏydāluṁ tīrūlla

hŏy..........
tŏydāradindattāradindattānanā
(ĕllāruṁ pāḍatt...)