Title (Indic)യാത്ര മൊഴി ചൊല്ലാന്‍ വാക്കില്ല WorkEettillam Year1983 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Kavalam Narayana Panicker LyricsMalayalamയാത്രാമൊഴി ചൊല്ലാൻ വാക്കില്ല ഇരുകൈവഴിയായ് നാം പിരിയാനാണെങ്കിൽ ഒന്നായ് എന്തിനൊഴുകി (യാത്രാമൊഴി) നിൻ മിഴിയിൽ സ്നേഹം നീന്തിത്തുടിച്ചതും നിൻ മൊഴികൾ കാതിൽ അമൃതം പൊഴിച്ചതും (നിൻ മിഴിയിൽ) നിൻ വഴിയിൽ കുളിരിൻ ഓളം വിരിച്ചതും കാനൽ ജലമായ് വേനൽ കനവായ് വറ്റി വരണ്ട ചാലായ് മാറുമ്പോൾ (യാത്രാമൊഴി) കണ്ണീരിൻ കടലിൽ കാർമുകിലുകളുയരും വിണ്ണിൻ ചെരുവിൽ ദുഃഖം പെരുകും (കണ്ണീരിൻ) മണ്ണിൻ മാറിൽ മഴയായ് പൊഴിയും കത്തും നിറമായ് പുത്തൻ സ്മൃതിയായ് പൊട്ടി വിരിഞ്ഞ താരം പുലരട്ടെ (യാത്രാമൊഴി) Englishyātrāmŏḻi sŏllān vākkilla irugaivaḻiyāy nāṁ piriyānāṇĕṅgil ŏnnāy ĕndinŏḻugi (yātrāmŏḻi) nin miḻiyil snehaṁ nīndittuḍiccaduṁ nin mŏḻigaḽ kādil amṛtaṁ pŏḻiccaduṁ (nin miḻiyil) nin vaḻiyil kuḽirin oḽaṁ viriccaduṁ kānal jalamāy venal kanavāy vaṭri varaṇḍa sālāy māṟumboḽ (yātrāmŏḻi) kaṇṇīrin kaḍalil kārmugilugaḽuyaruṁ viṇṇin sĕruvil duḥkhaṁ pĕruguṁ (kaṇṇīrin) maṇṇin māṟil maḻayāy pŏḻiyuṁ kattuṁ niṟamāy puttan smṛtiyāy pŏṭṭi viriñña tāraṁ pularaṭṭĕ (yātrāmŏḻi)