Ee yugam kaliyugam

ഈ യുഗം കലിയുഗം
Year
Language

ഈയുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം
ഈയുഗം കലിയുഗം

മനുഷ്യന്‍മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിയ്ക്കുന്നൂ
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിയ്ക്കുന്നു
ദൈവം മരിയ്ക്കുന്നൂ
ഈയുഗം കലിയുഗം.....

കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍
കാലം മനുഷ്യനെ നടയ്ക്കുവച്ചു
മിഥ്യയാംനിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യമിതേവരെ പിന്തുടര്‍ന്നു
വെറുതേ പിന്തുടര്‍ന്നൂ
ഈയുഗം കലിയുഗം.....

ആയിരം കതകുകള്‍ ആത്മാവിന്‍ കതകുകള്‍
ആരോ പ്രവാചകര്‍ തുറന്നുതന്നൂ
നിത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
നീയും മനുഷ്യനും ഒന്നുചേരും
ഒരുനാള്‍ ഒന്നുചേരും
ഈയുഗം കലിയുഗം.........

īyugaṁ kaliyugaṁ
iviḍĕyĕllāṁ pŏymukhaṁ
īyugaṁ kaliyugaṁ

manuṣyanmanuṣyanĕ snehiykkumboḽ
manassil daivaṁ janiykkunnū
manuṣyan manuṣyanĕ vĕṟukkān duḍaṅṅumboḽ
manassil daivaṁ mariykkunnu
daivaṁ mariykkunnū
īyugaṁ kaliyugaṁ.....

kāṇātta vidhiyuḍĕ balikkalppurayil
kālaṁ manuṣyanĕ naḍaykkuvaccu
mithyayāṁniḻalinĕ miṇḍātta niḻalinĕ
satyamidevarĕ pinduḍarnnu
vĕṟude pinduḍarnnū
īyugaṁ kaliyugaṁ.....

āyiraṁ kadagugaḽ ātmāvin kadagugaḽ
āro pravāsagar tuṟannudannū
nityamāṁ prakṛtiyĕ nayikkuṁ vĕḽiccame
nīyuṁ manuṣyanuṁ ŏnnuseruṁ
ŏrunāḽ ŏnnuseruṁ
īyugaṁ kaliyugaṁ.........