മമ്മി മമ്മി മമ്മി മമ്മി കണ്ടില്ലേ പൂവിൻ ഉല്ലാസം
മമ്മി മമ്മി മമ്മി മമ്മി കേട്ടില്ലേ കാറ്റിൻ സംഗീതം
ഇതു കാണാൻ ഇത് കേൾക്കാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ
(മമ്മി മമ്മി...)
തെന്നിത്തെന്നും ഓളം തൊട്ടു തൊട്ടു നിൽക്കാൻ
ഞാനും കൂടെ ഡാഡിക്കൊപ്പം പോകും
ചാരത്തും ഓരത്തും ദൂരത്തും പിന്നെ
മമി വന്നാൽ ഞങ്ങളോടും (2)
തുള്ളിപ്പോരാൻ മണൽ വാരാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ
(മമ്മി മമ്മി...)
കൊഞ്ചിക്കൊഞ്ചും പാവ ഒന്നു വാങ്ങി തന്നെൻ
ഡാഡിയെന്നെ മുത്തം കൊണ്ടു മൂടും
ആ കൈയ്യിൽ ഈ കൈയ്യിൽ എൻ കൈയ്യും കോർത്ത്
ഒന്നായ് നമ്മൾ ഇന്ന് നീങ്ങും (2)
കഥ ചൊല്ലാൻ കളിയാടാൻ
നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ
(മമ്മി മമ്മി...)