You are here

Aa ramya sreerangame

Title (Indic)
ആ രമ്യ ശ്രീരംഗമേ
Work
Year
Language
Credits
Role Artist
Music Shyam
Performer S Janaki
Writer Poovachal Khader

Lyrics

Malayalam

ആരമ്യ ശ്രീരംഗമേ നിന്നിൽ ദീപം പൂക്കും വേളയിതാ (2)
പൊൻ നാളം നീട്ടിയ നേത്രം മഞ്ജീരം ചാർത്തിയ പാദം (2)
മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ
ശത ശതം വന്ദനം
(ആരമ്യ....)

അഴകുകൾ പാകിയ മാനസതന്ത്രിയിൽ
പല യുഗമേകും ഇനിയ നിനാദം
പകരാൻ അരികിൽ അണയുകയല്ലോ
മിഴിയിൽ ഹൃദയം തെളിയുകയല്ലോ
സ്വരവും ജതിയും കലരും സമയം
കരവും പദവും ഇളകും സമയം
മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ
ശത ശതം വന്ദനം
(ആരമ്യ....)

അനുപമ സുന്ദര സുരഭില വീഥിയിൽ
അമൃതുമായ് നിൽക്കും അരിയ സുമങ്ങൾ
അണിയാൻ അടിയായ് കൊതിക്കുകയല്ലോ
കരളിൽ നളിനം വിടരുകയല്ലോ
നിറവും ഒളിയും കലരും സമയം
വിരലിൽ ഭാഗ്യം വിരിയും സമയം
മലരിടും യാമിനിയിൽ ഇതളിടും ചാരുതയിൽ
ശത ശതം വന്ദനം
(ആരമ്യ....)

English

āramya śrīraṁgame ninnil dībaṁ pūkkuṁ veḽayidā (2)
pŏn nāḽaṁ nīṭṭiya netraṁ mañjīraṁ sārttiya pādaṁ (2)
malariḍuṁ yāminiyil idaḽiḍuṁ sārudayil
śada śadaṁ vandanaṁ
(āramya....)

aḻagugaḽ pāgiya mānasadandriyil
pala yugameguṁ iniya ninādaṁ
pagarān arigil aṇayugayallo
miḻiyil hṛdayaṁ tĕḽiyugayallo
svaravuṁ jadiyuṁ kalaruṁ samayaṁ
karavuṁ padavuṁ iḽaguṁ samayaṁ
malariḍuṁ yāminiyil idaḽiḍuṁ sārudayil
śada śadaṁ vandanaṁ
(āramya....)

anubama sundara surabhila vīthiyil
amṛtumāy nilkkuṁ ariya sumaṅṅaḽ
aṇiyān aḍiyāy kŏdikkugayallo
karaḽil naḽinaṁ viḍarugayallo
niṟavuṁ ŏḽiyuṁ kalaruṁ samayaṁ
viralil bhāgyaṁ viriyuṁ samayaṁ
malariḍuṁ yāminiyil idaḽiḍuṁ sārudayil
śada śadaṁ vandanaṁ
(āramya....)

Lyrics search