ആകാശ പെരുംതച്ചന് ആഞ്ഞലിമരം വെട്ടി
അഴകുള്ളൊരു പമ്പരം പണിതൊരുക്കി
കിഴക്കുനിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ
പമ്പരംകത്തണ പമ്പരം
(ആകാശ പെരുംതച്ചന്...)
ചിന്തേരിട്ടു മിനുക്കിയതാരേ?
ചിത്തിരവാനം പൂവാനം... ഹാ..
ഏ ചുണ്ടില്‍ വഴിയണ നാടോടിപ്പാട്ടിന്
ചുറ്റികമേളം എന്‍ താളം
തച്ചനൊരുവന് മനസ്സിലിരുന്ന് തട്ടണ്
തട്ടി മുട്ടണ്
(ആകാശ പെരുംതച്ചന്...)
ഈറനണിഞ്ഞു കുണുങ്ങണ പൂവേ
കോരിത്തരിക്കണ് മെയ്യാകേ
ആ ചന്ദനക്കാതല്‍ കൊണ്ടശാരിയാരോ
നിന്നുടല്‍ തീര്‍ത്തോ പെണ്ണാളേ
ചിറ്റുളികണ്ണാല് വെറുതെയെന്തിനു പോറണ്,
നെഞ്ചം നീറണ്
(ആകാശ പെരുംതച്ചന്...)
ലാലാലാ..ലാലാലാ........
aakasha perumthachan