Title (Indic)വനമാല ചൂടി WorkDruvasangamam Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamവനമാല ചൂടി മദിരോൽസവത്തിനു പ്രകൃതി ഒരുങ്ങുന്ന നേരം ഹൃദയേശ്വരീ ഈ ഏകാന്ത തീരത്തിൽ നിന്നെയും കാത്തിരുന്നു ഞാൻ നിന്നെയും കാത്തിരുന്നു (വനമാല) പൂവെയിൽ നൽകിയ പൊന്നാട ചാർത്തി വാസന്ത ദേവി ഒരുങ്ങി വന്നു (പൂവെയിൽ) തൂവൽ വിടർത്തിയെൻ മോഹമാം ശാരിക നിന്നെയും തേടി അലഞ്ഞു നിന്നെയും തേടി അലഞ്ഞു.. (വനമാല) ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും സംഗീതമായ് നീ വന്നണഞ്ഞു (ഓർമ്മയിൽ) ഓമൽ ചൊടിയിലെ മന്ദഹാസത്തിലെൻ രാഗങ്ങൾ ഒന്നായ് അലിഞ്ഞു ചേർന്നു ഒന്നായ് അലിഞ്ഞു ചേർന്നു (വനമാല) Englishvanamāla sūḍi madirolsavattinu prakṛti ŏruṅṅunna neraṁ hṛdayeśvarī ī egānda tīrattil ninnĕyuṁ kāttirunnu ñān ninnĕyuṁ kāttirunnu (vanamāla) pūvĕyil nalgiya pŏnnāḍa sārtti vāsanda devi ŏruṅṅi vannu (pūvĕyil) tūval viḍarttiyĕn mohamāṁ śāriga ninnĕyuṁ teḍi alaññu ninnĕyuṁ teḍi alaññu.. (vanamāla) ormmayil navyamāṁ nādaṅṅaḽ nalguṁ saṁgīdamāy nī vannaṇaññu (ormmayil) omal sŏḍiyilĕ mandahāsattilĕn rāgaṅṅaḽ ŏnnāy aliññu sernnu ŏnnāy aliññu sernnu (vanamāla)