വാനം പോലെ വാനം മാത്രം
ദാനം ചെയ്യാൻ മേഘം മാത്രം
മോഹം പോലെ മോഹം മാത്രം
സ്നേഹം പോലെ സ്നേഹം മാത്രം
കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു
ദോ ദോസ്ത് ദോ.. ദോ... ദോസ്ത്
ദോ... ദോ... ദോ.... ദോസ്ത് ദോ ദോസ്ത്
(വാനം പോലെ...)
ആ..... തക.... ആ....
കലക്കി
ആ... ആ.. ആ..ആ തക
എന്റമ്മോ !
ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർ മുത്തില്ലേ (2)
അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദയം
മധുരമീയാത്മ ബന്ധങ്ങളിൽ അമൃത ചന്ദ്രോദയം ആഹാ
ആ കണ്ണീരില്ല ഓയ് നൊമ്പരമില്ല
കൈയ്യും മെയ്യും ചേരും നേരം കാറ്റും മഴയും മഞ്ഞും വേറല്ലാ
ദോ ദോസ്ത് ദോ.. ദോ... ദോസ്ത്
ദോ... ദോ... ദോ.... ദോസ്ത് ദോ ദോസ്ത്
(വാനം പോലെ...)
സ്നേഹം പെയ്യും മാനത്തില്ലേ മായാമഴവില്ല്
സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് (2)
ഹൃദയം കൈമാറും താരങ്ങളേ ഉദയപുഷ്പാഞ്ജലി
ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി
കണ്ണീരില്ല കന്മഷമില്ല
മിഴിയും മനവും ചേരും നേരം അവനും നീയും ഞാനും വേറല്ലാ
ദോ ദോസ്ത് ദോ.. ദോ... ദോസ്ത്
ദോ... ദോ... ദോ.... ദോസ്ത്
ദോ ദോസ്ത്
(വാനം പോലെ...)