M:(Thathamma peru thaazhambu veedu
തത്തമ്മപേരു താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണു
മഞ്ചാടിതേരു് മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ.. ആരോ (തത്തമ്മ)
മണിതാരകമേ ഒന്നു താഴെവരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമ്മക്കു്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ… (തത്തമ്മ)
നിറതിങ്കൾ വരും നിഴൽ പായ്വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
മെയ്യാകെ മൂടുന്നതാരോ ആരോ (തത്തമ്മ)