മാന്‍ കിടാവേ നിന് നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ
ആ മുറിവില്‍ തേന്‍ പുരട്ടാന്‍ ആരേ പോന്നൂ...
മാന്‍ കിടാവേ നിന് നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ...
മണ്ണു കൊണ്ടോ പൊന്നു കൊണ്ടോ നിന് വിളക്കെന്നാകിലും
തൂവെളിച്ചം ഒന്നുപോലെ പൂവിടുന്നു രണ്ടിലും
സ്നേഹനാളങ്ങളെ തേടും ദീപങ്ങള്‍ നാം
സ്നേഹദുഃഖങ്ങളെ തേടും രാഗങ്ങള്‍ നാം...
മാന്‍ കിടാവേ നിന് നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ...
വാസനപ്പൂ നീ ചിരിക്കും വാടിവീഴും നാള് വരെ
നൊമ്പരത്തിന് കയ്പ്പുനീരും മുന്തിരിനീരാക്കുക
ദേവപാദങ്ങളെ തേടും തീര്‍ത്ഥങ്ങള്‍ നാം
തീര്ത്ഥമാര്ഗ്ഗങ്ങളില് വീഴും മോഹങ്ങള്‍ നാം...
മാന്‍ കിടാവേ നിന് നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ
ആ മുറിവില്‍ തേന്‍ പുരട്ടാന്‍ ആരേ പോന്നൂ...
മാന്‍ കിടാവേ നിന് നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ...