നിലാതിങ്കള്‍ ചിരിമായും നിശീഥത്തിന് നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന് പേരറിയാക്കടലും നീന്തി വരൂ.. (2)
ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
ഇതള്‍ കെട്ട ദീപങ്ങള്‍ ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്മണികള് വീണപൂക്കള്‍ ഇനി നമ്മള്
വരുമോ പുതിയൊരു പുണ്യനക്ഷത്രം ..
നിലാതിങ്കള്‍ ചിരിമായും നിശീഥത്തിന് നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന് പേരറിയാക്കടലും നീന്തി വരൂ..
ഒരുനുള്ളു രത്നവുമായ് തിരതല്ലും പ്രളയവുമായ്
കടലെന്റെ മിഴികളില്‍ മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു ജീവിതത്തിന് സാഗരം
നിലാ തിങ്കള്‍ ചിരിമായും നിശീഥത്തിന് നാലുകെട്ടില്‍
ഉഷസ്സേ നീ കണ്ണീരിന് പേരറിയാക്കടലും നീന്തി വരൂ..