You are here

Agale nilalaay aliyum kiliye

Title (Indic)
അകലെ നിഴലായ്‌ അലിയും കിളിയേ
Work
Year
Language
Credits
Role Artist
Music Ouseppachan
Performer B Arundhathi
Biju Narayanan
Writer S Ramesan Nair

Lyrics

Malayalam

അകലേ നിഴലായ് അലിയും കിളിയേ
സ്നേഹസന്ധ്യകള്‍ ശ്രുതിചേര്‍ക്കും ജീവനില്‍
ഓര്‍മ്മയായ് ഇന്നുനിന്‍ വിരഹം തേങ്ങലായ്...
അകലേ നിഴലായ് അലിയും കിളിയേ..

ആരതിയോടെ എതിരേല്‍ക്കാം
അമൃതം പകരാം ചുണ്ടില്‍ ഞാന്‍
ഈ രസമണയും വഴികളിലെന്നും
കാര്‍ത്തിക വിളക്കുകള്‍ കൊളുത്തിവെക്കാം..
ഉഷസ്സില്‍ നീയും നവവധുവായി
ഉയിരില്‍ പുളകം നിറയുകയല്ലേ ..
പറയൂ നമ്മള്‍ ഒന്നല്ലേ ..
അകലേ നിഴലായ് അലിയും കിളിയേ..

ആവണിക്കാറ്റായ് തളിര്‍മെയ് തഴുകാം
അരികില്‍ തുണയായ് കൈകോർത്തിടാം
ജീവന മന്ത്രം മിഴികളിലെഴുതാം
ജന്മാന്തരങ്ങളില്‍ തണലായിടാം
ഇതള്‍ വിരിയുന്നു പ്രണയവസന്തം
അതിലൊഴുകുന്നു സുരഭിലഗന്ധം
ഇതിലേ..ഇതിലേ..എന്നഴകേ..
(..അകലേ നിഴലായ് ...)

English

agale niḻalāy aliyuṁ kiḽiye
snehasandhyagaḽ śrudiserkkuṁ jīvanil
ormmayāy innunin virahaṁ teṅṅalāy...
agale niḻalāy aliyuṁ kiḽiye..

āradiyoḍĕ ĕdirelkkāṁ
amṛtaṁ pagarāṁ suṇḍil ñān
ī rasamaṇayuṁ vaḻigaḽilĕnnuṁ
kārttiga viḽakkugaḽ kŏḽuttivĕkkāṁ..
uṣassil nīyuṁ navavadhuvāyi
uyiril puḽagaṁ niṟayugayalle ..
paṟayū nammaḽ ŏnnalle ..
agale niḻalāy aliyuṁ kiḽiye..

āvaṇikkāṭrāy taḽirmĕy taḻugāṁ
arigil tuṇayāy kaigorttiḍāṁ
jīvana mandraṁ miḻigaḽilĕḻudāṁ
janmāndaraṅṅaḽil taṇalāyiḍāṁ
idaḽ viriyunnu praṇayavasandaṁ
adilŏḻugunnu surabhilagandhaṁ
idile..idile..ĕnnaḻage..
(..agale niḻalāy ...)

Lyrics search