മന്ദാരപൂവനത്തില് മലര് നുള്ളാന്‍ പോയ നേരം
പുന്നാരക്കാരനൊരുത്തന് പുറകേ വന്നൂ - തന്റെ
കണ്ണാകും തൂലികയാലാ കുത്തും തന്നു
(മന്ദാര)
മയങ്ങാത്ത രാവുകളില്‍ മാനസ നാടകശാലകളില്‍
മൂളിപ്പാട്ടും പാടി വന്നൂ ആളെക്കൊല്ലീ മണിമാരന്‍
(മന്ദാര)
കിനാവിന്റെ കല്പടവില് കുടവും പേറിയിരുന്നപ്പോള്
കളിയാടീടാന്‍ നീന്തിവന്നൂ കളഹംസംപോല് സുകുമാരന്‍
(മന്ദാര)
മധുമാസം വന്നപ്പോള്‍ മാനത്തമ്പിളി വന്നപ്പോള്‍
അവനെ കാണാന്‍ വീണ്ടും വീണ്ടും ആശാശലഭം കൊതിപൂണ്ടു
(മന്ദാര)