ജീവിതക്ഷേത്രത്തിന്‍ ശ്രീകോവില്‍ നിന്കുടുംബം
നീയാണീ സന്നിധിയില്‍ പൂജാബിംബം
(ജീവിത)
കുടുംബിനിയെന്നാല് നിന്റെ പൂജാരിണി - എന്നും
ഒടുങ്ങാത്തപ്രേമത്തിന് കുളിര്വാഹിനി
അടിയൊന്നു നീ പിഴച്ചാല്‍ - ചുടുകണ്ണീര് പ്രളയത്തില്‍
അടിപുഴങ്ങിടും നിന്റെ അമ്പലഗോപുരങ്ങള്
(ജീവിത)
ഇവിടെനിന്നാദര്ശമണിദീപങ്ങള്
തെളിയേണം സ്നേഹത്തിന് തിരിനാളങ്ങള്‍
കരമൊന്നു വിറച്ചെങ്കില്‍ കാറ്റിലും മഴയിലും
ഇരുള് വന്നുചേരും നിന്റെ കനക ദേവാലയത്തില്‍
(ജീവിത)