Devaloga rathavumaay

ദേവലോക രഥവുമായ്‌
Work
Year
Language

ദേവലോകരഥവുമായ്
തെന്നലേ തെന്നലേ തെന്നലേ..
തേടിവന്നതാരെ നീ
തെന്നലേ തെന്നലേ തെന്നലേ....

നാലുമണിപ്പൂ വിരിഞ്ഞാല്‍...
നീലവനം പൊന്നണിഞ്ഞാല്‍...
മാനോടും മലയരികില്‍
ഞാനലയും താഴ്വരയില്‍
നാണവുമായ് ഓടിവരും പ്രേമവതിയ്ക്കോ
പൂമണവും കുളിരും നീ കൊണ്ടുവന്നു..
ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ..

അന്തിവെയില്‍ പൂ കൊഴിഞ്ഞാല്‍..
അല്ലികളില്‍ മഞ്ഞുവീണാല്‍...
ഞാന്‍ പാടും പുഴയരികില്‍
ഞാനിരിക്കും പുല്‍പ്പടവില്‍
പൂമടിയില്‍ വീണുറങ്ങും പ്രാണസഖിയ്ക്കോ
പൂമധുവും പനിനീരും കൊണ്ടുവന്നു...
ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ..

devalogarathavumāy
tĕnnale tĕnnale tĕnnale..
teḍivannadārĕ nī
tĕnnale tĕnnale tĕnnale....

nālumaṇippū viriññāl...
nīlavanaṁ pŏnnaṇiññāl...
mānoḍuṁ malayarigil
ñānalayuṁ tāḻvarayil
nāṇavumāy oḍivaruṁ premavadiykko
pūmaṇavuṁ kuḽiruṁ nī kŏṇḍuvannu..
oho....ŏ o o.. oho.. ŏ o o..

andivĕyil pū kŏḻiññāl..
alligaḽil maññuvīṇāl...
ñān pāḍuṁ puḻayarigil
ñānirikkuṁ pulppaḍavil
pūmaḍiyil vīṇuṟaṅṅuṁ prāṇasakhiykko
pūmadhuvuṁ paninīruṁ kŏṇḍuvannu...
oho....ŏ o o.. oho.. ŏ o o..