പറയാം ഒരു വാക്കില്‍ എന്പ്രണയം പെണ്മണീ...
പറയൂ പരൽ നിലാവിന് കുളിര് മഞ്ഞാല്‍ തഴുകവേ...
മനസ്സിലെ മൊഴികളാല് ഞാന്‍ അറിയുമൊരു സാന്ത്വനം
മൗനമായ് മൂളി ഞാന്‍ എന്‍ ധ്യാനമായ് ഗീതകം
എത്ര ജന്മമാണു നമ്മള് ഒന്നു മാത്രമായി...
പറയാം ഒരു വാക്കില്‍ എന്പ്രണയം പെണ്മണീ...
പറയൂ പരൽ നിലാവിന് കുളിര് മഞ്ഞാല്‍ തഴുകവേ...
നിന്നേക്കാള്‍ നിന് മനസ്സില്‍ എന്‍ മനസ്സോ ചേക്കേറി...
നിന്നേക്കാള്‍ നീയുരുകും നിന് ശ്വാസമെനിക്കിഷ്ടം
പിടയുമെന്റെയൊരു പരല്മീനേ...
കനലില്‍ കണ്ണെറിയും കാർമുകിലേ...
എന്നുമെന്നും നിന്നെ കാത്തിരുന്നു ഞാന്‍..
കോടിജന്മമെല്ലാം ഓര്‍ത്തിരുന്നു ഞാന്‍...
നീയെനിക്കു പൂവു പൂത്ത പൂക്കടമ്പു നീ....
പറയാം ഒരു വാക്കില്‍ എന്പ്രണയം പെണ്മണീ...
പറയൂ പരൽ നിലാവിന് കുളിര് മഞ്ഞാല്‍ തഴുകവേ...
നിന്നെ ഞാന്‍ നിഴല്നദിയില് എങ്ങോ കണ്ടെത്തീ..
നീയാകും മഴമൊഴിയില് ഈ നിമിഷം കുതിരുമ്പോള്‍..
ചിറകുകൊണ്ടു ചിറകേറുമ്പോള്‍
ചിരിച്ചിലമ്പു മണി ചിന്തുമ്പോള്‍...
മുള് തൊടാത്ത മുല്ലേ...പ്രേമത്തേന്കല്ലേ...
മഞ്ഞില്ലാത്ത രാവേ....മാരിവില്‍ ചില്ലേ...
ഈ ജന്മം എന്തിനെന്നുമെന്നും ആഗ്രഹിച്ചു ഞാന്‍...
(പറയാം ഒരു വാക്കില്‍....)