Daaliyaappookkale

ഡാലിയാപ്പൂക്കളേ
Year
Language

ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ദരാത്രിതന്‍ മുഗ്ധസൌന്ദര്യമേ

ഓടക്കുഴലിന്‍ സ്വരാമൃതമോ കയ്യില്‍
ഒമര്‍ഖയ്യാമിന്റെ മുന്തിരിപ്പാത്രമോ
ഷെല്ലിരചിച്ചോരനശ്വര കാവ്യമോ
ചൊല്ലുകെന്‍ സങ്കല്‍പ്പ കാമുകമന്ത്രമോ?

ഉദ്യാനപുഷ്പകിരീടങ്ങള്‍ ചൂടുമീ
വിദ്യാധരസ്ത്രീകള്‍ പാടുമീ രാത്രിയില്‍
പാട്ടുകള്‍ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാ‍വചൈതന്യം വിടര്‍ത്തുമീ രാത്രിയില്‍
വ്രീളാവിവശയായ് അന്ത:പുരത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ

നിന്‍ കാല്‍നഖേന്ദു മരീചികള്‍ ഏകയായ്
പിന്‍ തുടരുന്നു ഞാന്‍ ദിവ്യാനുരാഗമേ
മാര്‍ബിളും മാഹേന്ദ്രനീല രത്നങ്ങളും
മാമക സ്വപ്ന മയൂഖ ശതങ്ങളും
വാരിപ്പതിച്ച നിന്‍ സ്വര്‍ഗ്ഗഹര്‍മ്യത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ

വാതില്‍ തുറക്കൂ.... തുറക്കൂ നീ......
പ്രേമമേ.....

ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ദരാത്രിതന്‍ മുഗ്ധസൌന്ദര്യമേ

ḍāliyāppūkkaḽĕccuṁbiccu suṁbiccu
dāhiccunilkkuṁ priyamanorajyame
hemāṁbarāḍaṁbarāṁgiyāy nilkkunna
hemandarātridan mugdhasaൌndaryame

oḍakkuḻalin svarāmṛtamo kayyil
ŏmarghayyāminṟĕ mundirippātramo
ṣĕllirasiccoranaśvara kāvyamo
sŏllugĕn saṅgalppa kāmugamandramo?

udyānabuṣpagirīḍaṅṅaḽ sūḍumī
vidyādharastrīgaḽ pāḍumī rātriyil
pāṭṭugaḽ pañjendriyādīdamāmŏru
bhāvasaidanyaṁ viḍarttumī rātriyil
vrīḽāvivaśayāy anda:purattinṟĕ
vādil tuṟakkū tuṟakkunī premame

nin kālnakhendu marīsigaḽ egayāy
pin duḍarunnu ñān divyānurāgame
mārbiḽuṁ māhendranīla ratnaṅṅaḽuṁ
māmaga svapna mayūkha śadaṅṅaḽuṁ
vārippadicca nin svarggaharmyattinṟĕ
vādil tuṟakkū tuṟakkunī premame

vādil tuṟakkū.... tuṟakkū nī......
premame.....

ḍāliyāppūkkaḽĕccuṁbiccu suṁbiccu
dāhiccunilkkuṁ priyamanorajyame
hemāṁbarāḍaṁbarāṁgiyāy nilkkunna
hemandarātridan mugdhasaൌndaryame