പൂങ്കനവിന്‍ നാണയങ്ങള്‍ കാത്തുവച്ച മണ്കുടുക്ക
മെല്ലെ വന്നു നീ കവര്‍ന്നുവോ...
കാറ്റേ പോയൊന്നു നോക്കാമോ....
ഏറുമാടക്കൂട്ടിലവന് വേണുവൂതി കാത്തിരിപ്പുണ്ടോ
(പൂങ്കനവിന്‍)
പൂത്തുനിന്ന കാട്ടുപുന്ന കാറ്റിലൊന്നാടി
പൂമഴയില്‍ പുഴയിളകി...
വിങ്ങിനിന്നതൊന്നുമേ ചൊല്ലിയതില്ല ഞാന്‍
വിങ്ങിനിന്നതൊന്നുമേ....
എന്റെ പിഞ്ചുനോവുകള്‍ നീര്‍മണിമുത്തുകള്‍
എല്ലാമെല്ലാം നീയറിഞ്ഞുവോ...
(പൂങ്കനവിന്‍)
നോമ്പുനോറ്റു കാത്തിരിക്കാം നീ വരുവോളം
മണ്കുടിലില് നെയ്വിളക്കായ്..
ഞാറ്റുവേല നാളില്‍ ഞാറിടാന്‍ കൂടിടാം
ഞാറ്റുവേല നാളില്‍...
കാക്കാത്തിപ്പെണ്ണവള് ചൊല്ലിയ കാരിയം
ഇല്ലയില്ല ഞാന്‍ പറയില്ല...
(പൂങ്കനവിന്‍)