ഏതു ശീതള ഛായാതലങ്ങളില്
ഛായാതലങ്ങളില്.......
ഏതു സുന്ദര സ്വപ്ന തടങ്ങളില്‍
സ്വപ്ന തടങ്ങളില്‍....
ചൈത്ര സുഗന്ധിയാം പൂന്തെന്നലേ
പൂന്തെന്നലേ....
ഇത്ര നാള് നീ ഒളിച്ചിരുന്നു?
നീ ഒളിച്ചിരുന്നു?
(ഏതു ശീതള ..)
സങ്കല്പ്പ സീമതന്നപ്പുറം നീയൊരു
സംക്രമപ്പക്ഷിയായ് മറഞ്ഞിരുന്നു
പഞ്ചമിത്താമര പൊയ്കയില്‍ ...അരയന്ന
പൈങ്കിളിയായ് നീ കളിച്ചിരുന്നു
കളിച്ചിരുന്നു...
(ഏതു ശീതള ..)
വിടരാന്‍ വെമ്പുന്ന വനമാലതിയുടെ
ഹൃദയം സൂക്ഷിച്ച മധുബിന്ദുപോല്
നിര്‍മല പ്രേമം മനസ്സില്‍ പകരുമീ(2)
നിര്വൃതിയെങ്ങനെ വര്‍ണ്ണിക്കുന്നു?
വര്‍ണ്ണിക്കുന്നു?
(ഏതു ശീതള ..)