സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാല് കാലത്തിന് ചുമരിലെ
പുഷ്പ പഞ്ചാംഗങ്ങള്‍ മാറ്റി നീയെത്ര
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി!
മാറുന്ന കാലത്തിന് ദിവസദലങ്ങളില്
മനുഷ്യന്റെ ജന്മദിനമുണ്ടോ അവന്
വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ
വിപ്ലവത്തിരുനാളുണ്ടോ?
തലമുറകള്‍ ഹസ്തദാനം ചെയ്തു
പിരിഞ്ഞ ചിത്രങ്ങളുണ്ടോ?
മാറുന്ന കാലത്തിന് ചുവര്‍ച്ചിത്രങ്ങളില്‍
മനുഷ്യന്റെ ചരമദിനമുണ്ടോ? അവന്
സത്യധര്‍മ്മങ്ങളെ കുത്തിക്കൊലചെയ്ത
രക്തസാക്ഷീദിനമുണ്ടോ?
തലമുറകള്‍ തമ്മില്‍ യുദ്ധംചെയ്തു
തകര്‍ന്ന ചിത്രങ്ങളുണ്ടോ?