പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്ദാ ശ്രീകാന്താ
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്ദാ ശ്രീകാന്താ
മാനസ വൃന്ദാവനിയില്‍ മരന്ദ
മാധുരി ചൊരിയൂ ഗോവിന്ദാ
പാലു തരാം വെണ്ണ തരാം
പശുപാലകനേ ഗോവിന്ദാ
പാലു തരാം വെണ്ണ തരാം
പശുപാലകനേ ഗോവിന്ദാ
പരമാനന്ദം ഞങ്ങള്‍ക്കരുളുക
പരിതാപഹരേ ഗോവിന്ദാ
പരിതാപഹരേ ഗോവിന്ദാ (പാഹി മുകുന്ദാ)
കാത്തരുളീടുക കണ്ണീരാല്‍ നിന്
കാല്ത്തളിര് കഴുകാം ശ്രീകൃഷ്ണാ
കാത്തരുളീടുക കണ്ണീരാല്‍ നിന്
കാല്ത്തളിര് കഴുകാം ശ്രീകൃഷ്ണാ
എല്ലാ ജന്മവുമടിയങ്ങളെ നീ
ഒന്നായ് ചേര്‍ക്കുക മണിവര്‍ണ്ണാ
ഒന്നായ് ചേര്‍ക്കുക മണിവര്‍ണ്ണാ (പാഹി മുകുന്ദാ)