കണ്ണനെ കണ്ടേന് സഖീ - കാര്‍
വര്‍ണ്ണനെ കണ്ടേന് സഖീ
ആരും അറിയാതെയൊരുനാളെന്‍
കരളില്‍ വിരുന്നു വന്ന
കണ്ണനെ കണ്ടേന് സഖീ (ആരും)
കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി
ശങ്കവിട്ടവനെന്നെ.. ശങ്കവിട്ടവനെന്നെ
നാണമാണെടി ചൊല്വാന്
കണ്ണനെ കണ്ടേന് സഖീ
മലരണിശയ്യ ഞാന്‍ വിരിച്ചു അവന്
മടിയാതെ അതില്‍ വന്നു ശയിച്ചു
ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു
അവനെന്റെ മൃദുമെയ്യില്‍ പുളകങ്ങളണിയിച്ചു
കണ്ണനെ കണ്ടേന് സഖീ
അലര്ബാണനിരയേറ്റു വാടീടിനേന് ഒന്നും
അറിയാതെ നയനങ്ങള്‍ മൂടീടിനേന്
മിഴികള്‍ തുറന്നു ഞാന്‍ തിരയുമ്പോളില്ലവന്
ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന്
ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന് രാധേ
കണ്ണനെ കണ്ടേന് സഖീ
ആരുമറിയാതെയൊരുനാളെന്
കരളില്‍ വിരുന്നു വന്ന
കണ്ണനെ കണ്ടേന് സഖീ