കണ്ണനാമുണ്ണിയുറങ്ങൂ കണ്ണനാമുണ്ണിയുറങ്ങൂ
കായാമ്പൂവര്‍ണ്ണനുറങ്ങൂ കായാമ്പൂവര്‍ണ്ണനുറങ്ങൂ
കൈവിരലുണ്ട് കിനാവുംകണ്ടു
കണ്മണിക്കുട്ടനുറങ്ങൂ കണ്മണിക്കുട്ടനുറങ്ങൂ
കണ്ണനാമുണ്ണിയുറങ്ങൂ
താരാട്ടുപാടും മനസ്സിന്റെ വേദന
തങ്കക്കുടത്തിന്നറിഞ്ഞുകൂടാ
താലോലമാട്ടുന്ന തെന്നലിന് നൊമ്പരം
താമരപ്പൂവിന്നറിഞ്ഞുകൂടാ
കണ്ണനാമുണ്ണിയുറങ്ങൂ
നീ വളരുമ്പോള്‍ നിന് ജീവിതമന്ദാര
പൂവനം പൂത്തു തളിര്‍ക്കുമ്പോള്‍
കണ്ണുനീര്കൊണ്ടൊരു കാളിന്ദി തീര്‍ക്കുമീ
അമ്മതന്‍ വേദന നീയറിയും
(കണ്ണനാമുണ്ണിയുറങ്ങൂ )