You are here

Sindaavistayaaya syaamala

Title (Indic)
ചിന്താവിഷ്ടയായ ശ്യാമള
Work
Year
Language
Credits
Role Artist
Music Mohan Sithara
Performer Sujatha Mohan
Biju Narayanan
Writer Gireesh Puthenchery

Lyrics

Malayalam

എന്നുയിരേ നിന്നരികെ ഞാൻ നിൽക്കേ...
പൊന്നുരുകും എന്നുടലിൽ ആപാദം
എൻ മാറിലെ മൺ വീണയിൽ
ഏതോ വരഭൈരവിയായ്
ആരോ മൂളും പാട്ടിൻ ആരോഹം...
എന്നുയിരേ നിന്നരികെ ഞാൻ നിൽക്കേ...
പൊന്നുരുകും എന്നുടലിൽ ആപാദം....

ഇടവർണ്ണത്തുമ്പികൾ ചിറകാട്ടും കണ്‍കളിൽ
നീലസാഗരം കണ്ടു...
പകലന്തി ഛായയിൽ പവിഴപ്പൂന്തോണിയിൽ
നിന്റെ യാത്ര ഞാൻ കണ്ടൂ...
ചിം ചിഞ്ചിലം കൊഞ്ചുന്ന നിൻ ചെഞ്ചുണ്ടിലെ പാട്ടിൽ
രാച്ചില്ലയിൽ ചേക്കേറുമീ പൂപ്പക്ഷിതൻ പാട്ടിൽ
ഓ...പാതിമേഞ്ഞ കുഞ്ഞു മഞ്ഞു കൂട്ടിൽ
പാതിരാവു വെച്ച ദീപമായ്...
താരഹാരമാർന്നൊരെന്റെ മാറിൽ
താനുലഞ്ഞ രാഗമായ്....
നൽകൂ നൽകൂ നെഞ്ചിൽ ശ്രീരാഗ ശ്രീലോന്മാദം
(എന്നുയിരേ....)

കുളിർകൊഞ്ചും പൈതലായ് ഇടനെഞ്ചിൽ ചായുമോ...
കുഞ്ഞു പൂവിതൾ പൂന്തേൻ...
മണിമുത്തം മൂടുമെൻ തുടുനെറ്റിച്ചെണ്ടിൽ നീ
മാരകുങ്കുമം ചാർത്തൂ...
പൊൻ‌മാനുകൾ വെൺ‌മീനുമായ് കൂത്താടുമീ തീരം
എൻ നെഞ്ചിലെ പുൽപ്പായയിൽ നിൻ നിദ്രതൻ താളം
ഓ...നീർപ്പളുങ്കുമുത്തു കോർക്കുമെന്റെ
നീല ലോചനങ്ങൾ മിന്നവേ...
നിന്റെ ഉൾക്കുരുന്നു പൂവിലെന്റെ ചുംബനങ്ങൾ കോർക്കവേ..
മെയ്യിൽ പെയ്യും മൗനം പൂമാരി പൂരക്കാറ്റായ്....
(എന്നുയിരേ....)

English

ĕnnuyire ninnarigĕ ñān nilkke...
pŏnnuruguṁ ĕnnuḍalil ābādaṁ
ĕn māṟilĕ maṇ vīṇayil
edo varabhairaviyāy
āro mūḽuṁ pāṭṭin ārohaṁ...
ĕnnuyire ninnarigĕ ñān nilkke...
pŏnnuruguṁ ĕnnuḍalil ābādaṁ....

iḍavarṇṇattumbigaḽ siṟagāṭṭuṁ kaṇgaḽil
nīlasāgaraṁ kaṇḍu...
pagalandi shāyayil paviḻappūndoṇiyil
ninṟĕ yātra ñān kaṇḍū...
siṁ siñjilaṁ kŏñjunna nin sĕñjuṇḍilĕ pāṭṭil
rāccillayil sekkeṟumī pūppakṣidan pāṭṭil
o...pādimeñña kuññu maññu kūṭṭil
pādirāvu vĕcca dībamāy...
tārahāramārnnŏrĕnṟĕ māṟil
tānulañña rāgamāy....
nalgū nalgū nĕñjil śrīrāga śrīlonmādaṁ
(ĕnnuyire....)

kuḽirgŏñjuṁ paidalāy iḍanĕñjil sāyumo...
kuññu pūvidaḽ pūnden...
maṇimuttaṁ mūḍumĕn duḍunĕṭriccĕṇḍil nī
māraguṅgumaṁ sārttū...
pŏn‌mānugaḽ vĕṇ‌mīnumāy kūttāḍumī tīraṁ
ĕn nĕñjilĕ pulppāyayil nin nidradan dāḽaṁ
o...nīrppaḽuṅgumuttu korkkumĕnṟĕ
nīla losanaṅṅaḽ minnave...
ninṟĕ uḽkkurunnu pūvilĕnṟĕ suṁbanaṅṅaḽ korkkave..
mĕyyil pĕyyuṁ maunaṁ pūmāri pūrakkāṭrāy....
(ĕnnuyire....)

Lyrics search