ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്....
സിന്ദാബാദ്...സിന്ദാബാദ്....ഇൻക്വിലാബ് സിന്ദാബാദ്....
സിന്ദാബാദ്...സിന്ദാബാദ്....ഇൻക്വിലാബ് സിന്ദാബാദ്...
ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്...
ചെന്നിണമൂറും വെന്നിക്കൊടികൾ
വിണ്ണിലുയർത്തി മുന്നോട്ടു്....
സമത്വസുന്ദര നൂതന ലോകം
പടുത്തുയർത്താൻ മുന്നോട്ടു്....
മുന്നോട്ടു്.....മുന്നോട്ടു്...മുന്നോട്ടു്....
ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്....
ചൊട്ട മുതൽക്കേ ചുടല വരേയ്ക്കും
പട്ടിണി തിന്നും കർഷകരേ....(2)
അടിമച്ചങ്ങല കെട്ടിപ്പൂട്ടിയ തൊഴിലാളികളേ മർദ്ദിതരേ....
തൊഴിലാളികളേ മർദ്ദിതരേ....
സിന്ദാബാദ്...സിന്ദാബാദ്....ഇൻക്വിലാബ് സിന്ദാബാദ്....
ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്....
പുതിയൊരു മണ്ണു പിറക്കുന്നൂ...
പുതിയൊരു വിണ്ണു വിളിക്കുന്നൂ...(2)
ജനാധിപത്യ വിപ്ലവ ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ടു്....
മുന്നോട്ടു്.....മുന്നോട്ടു്...മുന്നോട്ടു്....
ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്....
ചങ്ങലകൾ പൊടിപൊടിയായ്
തകർന്നു വീണ വിലങ്ങുകൾ..(2)
ഉണർന്നു ജനത വിപ്ലവവീര്യം പുന്നപ്രയിൽ..വയലാറിൽ..
പുന്നപ്രയിൽ..വയലാറിൽ..
സിന്ദാബാദ്...സിന്ദാബാദ്....ഇൻക്വിലാബ് സിന്ദാബാദ്...
ഇൻക്വിലാബ് സിന്ദാബാദ്...ഇൻക്വിലാബ് സിന്ദാബാദ്...
തടവറകൾ തൻ കവാടമെല്ലാം
തകർത്തു നവയുഗ ജനശക്തി...(2)
രാജധാനിയിൽ ചെങ്കൊടി പൊങ്ങി
ജനാധിപത്യം വിജയിച്ചൂ....
വിജയിച്ചൂ....വിജയിച്ചൂ....വിജയിച്ചൂ....
വിജയിച്ചൂ........