തൂവെണ്ണിലാവോ പുതു പൂന്തേന്കിനാവോ
ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ
ആരേകി...പ്രാണനില്‍ ...അനുരാഗ ഗീതം...
(തൂവെണ്ണിലാവോ.....)
കാണാന്‍ വിതുമ്മി നിന്നു തേന്നിലവും നീലാമ്പലും(2)
കണ്ണോടു കണ്ണിടയുമ്പോഴോ മധുബിന്ദു വീണയെങ്ങോ
പൂവിന്റെ നെഞ്ചിലും കണ്ടു...ആനന്ദ മാധവം...
(തൂവെണ്ണിലാവോ.....)
സീമന്തരേഖ തെളിയും ഈ സിന്ദൂരസന്ധ്യയില്‍ (2)
നുരയുന്നൊരീ മധുപാത്രമായ് ഹൃദയം തുളുമ്പി നില്ക്കുമ്പോള്
ആശംസ മാത്രമേകാം ഞാന്‍ .. വേറെന്തു നല്കുവാന്
തൂവെണ്ണിലാവോ പുതു പൂന്തേന്കിനാവോ
ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ
ആരേകി....നമ്മളില്‍ ...പ്രേമാര്ദ്രഗീതം....
പ്രേമാര്ദ്രഗീതം.......