അത്തിക്കുളങ്ങരെ മേളം..താഴെ പന്തീരാംകാവിലു പൂരം(2)
പൂരം കൂടാന്‍ പൊന്നും കൈയ്യില്‍ താലമെടുത്തവളേ
മേലേ മാനം മാറും മുന്‍പേ വന്നേ പോ....
അത്തിക്കുളങ്ങരെ മേളം..താഴെ പന്തീരാം കാവിലു പൂരം
കാണും നേരം നാലും കൂട്ടി മേനി നടിപ്പവനേ..
ആളും കോലും പന്തലുമിട്ടേ..കാണാന്‍ വാ....
കോലം തുള്ളിമറിഞ്ഞൊരു കുന്നിന്മേലേ
മെല്ലെ തോണിയിറക്കിയ കടവിന് താഴെ..(കോലം....)
ചെമ്മാനക്കീഴെ ഒരു പൂ മഞ്ചലില്‍ (2)
ആരും കാണാതെ എന്റെ തണ്ണീര്പ്പന്തലിലെത്താമോ
ഇന്നു നേരം പോയ്...നേരം പോയ് ...
ഓ....നേരം പോയ്...നേരം പോയ് ...
(അത്തിക്കുളങ്ങരെ......)
നാത്തൂന് അക്കരെയെങ്ങാന് പോകുന്നല്ലോ
മുണ്ടോപ്പാടത്തു പെണ്ണാളു് പാടുന്നല്ലോ (നാത്തൂന് ...)
പൂഞ്ചോലത്താഴെ ഈ മൂവന്തിയില്‍ (2)
ആരും കേള്‍ക്കാതെ വന്നു ചൂളം മൂളിയുണര്ത്താലോ
ഇന്നു നേരം പോയ്...നേരം പോയ്...
ഓ....നേരം പോയ്...നേരം പോയ്...
(അത്തിക്കുളങ്ങരെ......)