വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
(വൈരം പതിച്ചൊരു.....)
മരണം മണക്കുമീ വനത്തിലെ
മൃഗങ്ങള്‍ക്ക് ഇരയായിടാനോ നിനക്കു യോഗം
ഇരയായിടാനോ നിനക്ക് യോഗം...
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
നിന്നെ തിരഞ്ഞു കരഞ്ഞുകരഞ്ഞൊരമ്മ കണ്ണീര് പൊഴിക്കുന്നു
അത്മാവിലുണങ്ങാത്ത മുറിവുമായ് നിന്നച്ഛന്‍ അഗ്നിയിലുരുകുന്നു
ഇതു വിധിയാണോ.....ദൈവവിധിയാണോ....
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
കൈവിട്ടു പോകുവാന്‍ മാത്രമായെന്തിനീ
കണ്മണിയെ ദൈവം കൊടുത്തു
കൊഞ്ചിച്ചു തീര്‍ന്നില്ലാ അതിനു മുന്‍പെ തന്നെ
കണ്മുന്നില് നിന്നുമകറ്റി....
ഇതു വിധിയാണോ.....ദൈവവിധിയാണോ....
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...
മരണം മണക്കുമീ വനത്തിലെ
മൃഗങ്ങള്‍ക്ക് ഇരയായിടാനോ നിനക്കു യോഗം
ഇരയായിടാനോ നിനക്ക് യോഗം...
വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും
വഴിതെറ്റി വന്നൊരു മണിപ്പിറാവേ...