സ്യമന്തപഞ്ചക തീര്ത്ഥത്തിനടുത്തൊരു
വസന്തദേവീക്ഷേത്രം
അതിന്റെ മുറ്റത്തു തീര്‍ത്തു നീയെനിക്കൊരു
മയൂരസിംഹാസനം - മയൂരസിംഹാസനം (സ്യമന്തപഞ്ചക)
കനകാഭരണങ്ങള്‍ ചാര്‍ത്തിയ തൊടിയിലെ
കനകാംബരങ്ങള്‍ നീ നനയ്ക്കുമ്പോള്‍
മുന്നിലടര്‍ന്നു വീഴും നിന് മന്ദഹാസം കാണ്കേ
മറ്റൊരു ശകുന്തളയെന്നു തോന്നി ഞാന്‍
കണ്വാശ്രമത്തിലാണെന്നു തോന്നി ആഹാ..
ആ.. ആ.. (സ്യമന്തപഞ്ചക)
മലര്മണമുതിരുന്ന മധുരസമൊഴുകുന്ന
മലരമ്പന്‍ വളര്‍ത്തും താരുണ്യമേ
വല്ക്കലമൂര്ന്നുവീഴും നിന് മെയ്യിന് വര്‍ണ്ണഭംഗി
കണ്ടുകണ്ടെന് മെയ്യാകെ മിഴികളായി ഒരു
ദുഷ്യന്തനാകാന്‍ ഞാന്‍ കൊതിച്ചു പോയി ആഹാ..
ആ.. ആ.. (സ്യമന്തപഞ്ചക)