യുവാക്കളേ യുവതികളേ
യുഗചേതനയുടെ ലഹരികളേ
വിഷാദമറിയാത്ത സ്വപ്നങ്ങള്‍ നമ്മള്
വികാരപുഷ്പങ്ങള്‍
യുവാക്കളേ യുവതികളേ...
നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങള്‍
നാളത്തെവസന്തങ്ങള്
നമ്മുടെ അനുരാഗ സംഗമങ്ങള്‍
നാളത്തെ ശാകുന്തളങ്ങള്‍
ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ
ചില്ലുപാത്രങ്ങള്‍ നിറയ്കൂ
വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും
കൃസ്തുമസ് രാത്രിയാക്കൂ ജീവിതം
കൃസ്തുമസ് രാത്രിയാക്കൂ
യുവാക്കളേ യുവതികളേ........
നമ്മുടെ കണ്ണിലെ സ്വര്‍ണ്ണനാളങ്ങള്‍
നാളത്തെ വെളിച്ചങ്ങള്‍
നമ്മുടെ ചൂടുള്ള ചുംബനങ്ങള്‍
നാളത്തെ സൌഗന്ധികങ്ങള്‍
ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ
ചില്ലുപാത്രങ്ങള്‍ നിറയ്കൂ
വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും
കൃസ്തുമസ് രാത്രിയാക്കൂ ജീവിതം
കൃസ്തുമസ് രാത്രിയാക്കൂ
യുവാക്കളേ യുവതികളേ....