മഴ മീട്ടും ശ്രുതി കേട്ടും മൊഴികൾ കാതോർത്തും
ഒരു തൂവൽ ചിറകിൻമേൽ പനിനീർക്കാറ്റേറ്റും
അകലത്തെ ആകാശം തിരയുകയാണോ നീ
എരിവേനൽ തീരത്തെ രാപ്പാടി
കുഞ്ഞു കൂടു കൂട്ടാം ഞാൻ മഞ്ഞു കൊണ്ടു മേയാം ഞാൻ
ചേർന്നിരുന്നു പാടാം ഞാൻ നീയുറങ്ങുമീണം (2)
(മഴമീട്ടും...)
ഞാനുറക്കും സ്വപ്നങ്ങൾ നിൻ പാട്ടിലോളം തുള്ളുമ്പോൾ
ഞാൻ കൊളുത്തും നാളങ്ങൾ നിൻ രാഗദീപം ചാർത്തുമ്പോൾ
വെണ്ണിലാവിൻ തുള്ളിയായ് നിന്നോടു ചേരാൻ വൈകിയാൽ
നിറമേഴും ഓർമ്മകൾ ആയിരം നിറമാല പോലെയായി
പൊട്ടു കൊണ്ടു മൂടാം ഞാൻ പൊട്ടണിഞ്ഞ പൂമൈനേ
പൊന്നുഴിഞ്ഞു നീട്ടാം ഞാൻ പൂനിലാവു പോലെ
(മഴമീട്ടും...)
ദൂരെ എങ്ങോ മായുന്നു കണ്ണീർ കിനാവിൻ വർണ്ണങ്ങൾ
മാരി വില്ലായ് മാറുന്നു മഞ്ഞോലും ഈറൻ മേഘങ്ങൾ
എന്റെ മാത്രം സ്വന്തമായി ഏകാന്തമാമീ സാന്ത്വനം
മനസ്സിലെ മർമ്മര മന്ത്രമായി മണിനാദമായി വരു
മുത്തെടുത്തു ചാർത്താം ഞാൻ മുല്ല പൂത്ത മൊട്ടേ
മാറി നിന്നു മുത്താം ഞാൻ മാറ്റുരഞ്ഞ പൊന്നേ
(മഴമീട്ടും...)