കാക്കോത്തി കാവിലെ കാവതി കാക്കക്കും
കായല്‍ വരമ്പിലെ കാക്കാലന്‍ ഞണ്ടിനും
കണ്ണില്‍ കണ്ണില്‍ കാണാ കിന്നാരം (2)
കിന്നാരം കിന്നാരം കാണാ കിന്നാരം
കന്നി നിലാവത്തെ കിന്നരി പുള്ളിനും
മഞ്ഞണി പാടത്തെ മാടത്തെ തത്തക്കും
തമ്മില്‍ തമ്മില്‍ കാണാ പുന്നാരം
പുന്നാരം പുന്നാരം കാണാ പുന്നാരം
ആറ്റു വക്കിലെ ചേറ്റു വഞ്ചിയില്‍ കാത്തിരുന്നോളെ
കാറ്റു വന്നൊരു കഥ പറഞ്ഞത് കേട്ടു നിന്നോളെ
ആകാശം പ്രേമത്താല്‍ പൂത്താടുന്നെ
അതില്‍ ആദ്യത്തെ തേന്‍ തുള്ളി പെയ്ത്താണെന്നേ
എന്താണ് പെണ്ണെ നീ മിണ്ടാതെ നില്‍ക്കുന്നെ
എന്നാണ് നിന് കല്യാണം
(കാക്കോത്തി.... )
കന്നി വയല്‍ തുമ്പകളില്‍ തുമ്പി വന്നു തൊട്ടുവോ
പൂവോ നാണത്താല്‍ കണ്ണ് പൊത്തിയോ (2)
പതുങ്ങി എത്തണ പരല്‍ കുരുന്നിനെ താരാട്ടാനായി
മെല്ലെ പറന്നിറങ്ങണ പറവക്കുഞ്ഞിനു കൊതിയാണന്നേ (2)
പൂവരമ്പിന്‍മേല്‍ ശലഭങ്ങള്‍ പറയാൻ കഥ പറഞ്ഞു
രാവിതളോരം കണി മഞ്ഞിൻ കുളിരായി കുളിരണിഞ്ഞു
ഒരിക്കലും ചിരിക്കുവാന്‍ മറന്നോരീ കുറുമ്പിയായാം
കിളി മകളുടെ കുരു കുരു നിലം കുളിര് മൊഴികളില്‍ ചിറകടിക്കുക നീ
കാണാപ്പൊന്നിൻ പൊന്നെ മഞ്ഞിന് മണിയെ ഹോയ്
(കാക്കോത്തി... )
കണ്മഷിയാല് കണ്ണെഴുതും മാന്‍ കിടാവിനിന്നലെ
മായ ചിന്ദൂരം മൈന ചാര്ത്തിയോ (2)
പുഴയ്ക്കു കൊഞ്ചാന്‍ മഴത്തുള്ളിക്കൊരു പൂപ്പാട്ടുണ്ടേ
എല്ലാം ഒളിച്ചു വയ്ക്കണ മനസിനുള്ളിലെ തേന്‍ തെല്ലുണ്ടേ (2)
പൂവുറങ്ങുമ്പോള്‍ കുറുകാനായ് കനവിൻ കുയിലുന്നര്ന്നെ
രാവുണരുമ്പോള്‍ മിഴി വാതില്‍ തുറക്കാന്‍ കിളി പറന്നേ
നിലാവുപോല്‍ തെളിഞ്ഞൊരാള്‍ വരുന്നെടി വിരുന്നിനായി
തണുവണി പുഴ കടവുടുത്തൊരു കനവ് മുണ്ടിലെ കസവണിയുക നീ
കാണാപ്പൊന്നിൻ പൊന്നേ മഞ്ഞിന് മണിയെ ഹോയ്
(കാക്കോത്തി... )