ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2)
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന് നെഞ്ചോടു ചേര്‍ന്നിടുമോ?
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?
കളപ്പുരമേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം?
മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം?
ഒന്നു തൊട്ടാല്‍ താനേ മൂളാമോ മനസ്സിനുള്ളില്‍ മൗനവീണേ? (2)
ഒരു പാട്ടിന് ശ്രുതിയാവാന്‍ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ
പഴയ കിനാവിന് മുന്തിരി നീരില്‍ പാവം ഹൃദയം അലിയുന്നു
താളുകള്‍ മറിയും മിഴികളിലോരോ മോഹം വെറുതെ വിരിയുന്നു
ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹ ഗീതം (2)
ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയി
ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന് നെഞ്ചോടു ചേര്‍ന്നിടുമോ
Added by shine_s2000@yahoo.com on May 20, 2009