വരവീണ മൃദുപാണി വനരുഹലോചന റാണി
സുരുചിരബംബരവേണി സുരനുത കല്യാണി
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെന്‍ കളിത്തോഴി ഓ.... അഴകാം കളിത്തോഴി
തൊട്ടാല്‍ പൂക്കും ചില്ലമേല്‍ പൊന്നായ് മിന്നും പൂവുകള്‍
കാറ്റിന് പ്രിയതോഴി ഓ.... കുളിരിന് പ്രിയതോഴി ....ആ..
അവളെന്‍ കളിത്തോഴി ഓ....
(മുറ്റത്തെത്തും)
കാര്‍ത്തികയില്‍ നെയ്ത്തിരിയായ് പൂത്തുനില്ക്കും കല്‍വിളക്കേ
നിന്നേ തൊഴുതു നിന്നു നെഞ്ചില്‍ കിളി പിടഞ്ഞു
കണ്ണിറുക്കിയ താരകള്‍ ചൊല്ലണു പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാല്‍ കോടിയുടുത്തൊരു മേടനിലാവാണ്
താമരപ്പൂവിന്റെ ഇതളാണ് ഇവളെന്‍ കളിത്തോഴി ഓ....
അഴകാം കളിത്തോഴി ഓ....
(മുറ്റത്തെത്തും)
വെണ്മുകിലിന് താഴ്വരയില് വെണ്‍നിലവേ നീ മറഞ്ഞു
എന്നും കാത്തിരുന്നു നിന്നെ ഓര്‍ത്തിരുന്നു
പാതി ചാരിയ വാതില്‍പ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ
മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു മാമ്പൂമലരല്ലേ
പാട്ടിനു തംബുരു ശ്രുതിയല്ലേ ഇവളെന്‍ കളിത്തോഴി ഓ....
അഴകാം കളിത്തോഴി ഓ....
(മുറ്റത്തെത്തും)