ഇന്നലെ മയങ്ങുന്ന നേരം ....
ഒളിച്ചെന്നെ വിളിച്ചവനാരോ .....
കുളിരോ.... കനവോ ....
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞി കാറ്റോ
കദളിപ്പൂങ്കിളിയുടെ പാട്ടോ
(ഇന്നലെ ....)
പടിപ്പുര വാതുക്കല് തനിയെ നില്ക്കുമ്പോള്
പലതും തോന്നിയതായിരിക്കാം
മകയിരം കാവില്‍ തിരി വച്ചു
തൊഴുമ്പോള്‍ വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശന്
കൈ നോക്കി ചൊല്ലിയതായിരിക്കാം..
കണ്ണാടി മുല്ലേ പറയൂല്ലേ
(ഇന്നലെ ....)
അടുപ്പത്തെ പാല്‍ക്കുടം തിളയ്ക്കുന്ന പോലെ
ആശകള്‍ തുളുമ്പുന്നതായിരിക്കാം
തൊടിയിലെ കാക്കകള്‍ വിരുന്നു വിളിച്ചെന്നെ
കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം
നാടു തെണ്ടും പുള്ളുവന്റെ
നന്തുണി മൂളിയതായിരിക്കാം...
നങ്ങേലി പെണ്ണേ പറയൂല്ലേ
(ഇന്നലെ ....[2])