അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം
ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ
ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ
കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചികട്ടോരേ രേ രേ
കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ് നിന്നോ ചെമ്മുകില് മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരും മലര് ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്
(ഒന്നാംവട്ടം കണ്ടപ്പം)
മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന് കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന് കുമ്പിളിലെന്താണ്
വെള്ളി നിലാവില് മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്ക്കാം ഞാന്‍
കാത്തു നില്ക്കാം ഞാന്‍
(ഒന്നാം വട്ടം കണ്ടപ്പം)