ചന്ദനച്ചോല പൂത്തു പൂത്തു
താമരക്കാടു പൂത്തു പൂത്തു
അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു
കന്നിദേവാ വെള്ളിദേവാ കാമദേവാ
കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ
അരയില്‍ മിന്നണ പൊന്നുടവാള്‍ തുടലുകളോടെ
ആവനാഴിയില്‍ ജീവനുള്ള പൂവുകളോടെ (അരയില്‍)
അറുപത്തിനാലാണ്കുതിരകള് വലിച്ചുതരും
തേരില്‍ നീ പറന്നു വന്നാട്ടേ
ഈ ഋതുമതികള്‍ കാത്തുനില്ക്കും ഇലവര്ങ്ങപ്പൂവനത്തില് ഒരുങ്ങിവന്നാട്ടെ
തെയ്യാരെ തെയ്യാരെ തെയ്യാ തെയ്യാ.. തെയ്യാരേ
വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ
വീരശൃംഗല കാപ്പു കെട്ടിയ പൌരുഷമോടെ
ഇളംചിപ്പിയില് മഞ്ഞു വീണു പവിഴമാകും
രാവില്‍ നീ ഇറങ്ങി വന്നാട്ടെ
ഈ ഋതുമതികള്‍ നൃത്തമാടും ഇണയരുവിത്താഴ്വരയില് ഒരുങ്ങിവന്നാട്ടെ (ചന്ദനച്ചോല)