അത്യുന്നതങ്ങളിലിരിക്കും ദൈവമേ
അങ്ങേയ്ക്ക് സ്തോത്രം
പൂ തൂകും നിൻ വെളിച്ചത്തിൻ കീഴിൽ
ഭൂമിയിൽ സമാധാനം മനുഷ്യർക്കു ഭൂമിയില്‍ സമാധാനം
ആദ്യത്തെ വചനവും ആദ്യത്തെ രൂപവും
ആത്മാവിനുള്ളിലെ ജ്വാലയും നീ
പിതാവേ സ്വർഗ്ഗ പിതാവേ നിൻ
ദിവ്യ പീഠത്തിനരികിൽ
തൃക്കൈ മുത്തട്ടേ കുരിശു വരയ്ക്കട്ടേ
തിരുനാമം വാഴ്ത്തട്ടേ
ആമേൻ ആമേൻ
(അത്യുന്നത...)
ആദ്യത്തെ സ്വപ്നവും ആദ്യത്തെ ദുഃഖവും
ആദ്യം പ്രകാശിച്ച സത്യവും നീ
പിതാവേ സ്വർഗ്ഗ പിതാവേ നിൻ
പള്ളിയൾത്താരയ്ക്കരികിൽ
താനേ കത്തുന്ന മെഴുകു വിളക്കായ്
തിരുമുൻപിൽ നിൽക്കട്ടേ ഞാൻ
തിരു മുൻപിൽ നിൽക്കട്ടേ
ആമേൻ ആമേൻ
(അത്യുന്നത...)