ചന്ദനക്കാട്ടില്‍ ചന്ദ്രിക പൂക്കും
സുന്ദര ഹേമന്തരാവില്‍
വെള്ളിക്കൊലുസ്സും കാലിലണിഞ്ഞു
കണ്മണീ നീ വന്നു...
(ചന്ദനക്കാട്ടില്‍ )
മണിവീണയാക്കി മടിയില്ക്കിടത്തീ
മണിവീണയാക്കി മടിയില്‍ക്കിടത്തി
വിരല്‍ തൊട്ടുണര്‍ത്തീടുമ്പോള്‍
മദരാഗങ്ങളില് രതിഭാവങ്ങളില്‍
മയങ്ങിക്കിടക്കും നീ....
മദം കൊണ്ടുറങ്ങും നീ...
(ചന്ദനക്കാട്ടില്‍ )
ഇളംകാട്ടുകൈതകള് നാണിച്ചു നാണിച്ചൂ
ഇളംകാട്ടുകൈതകള് നാണിച്ചു നാണിച്ചു
മിഴിപ്പൂക്കള്‍ പൊത്തീടുമ്പോള്
പുഞ്ചിരിപ്പൂവിതള്‍ പൊതിഞ്ഞെന്‍ മോഹങ്ങള്‍
ചിറകുള്ളതാക്കും നീ...
ചിലമ്പിട്ടതാക്കും നീ...
ചന്ദനക്കാട്ടില്‍ ചന്ദ്രിക പൂക്കും
സുന്ദര ഹേമന്തരാവില്‍
വെള്ളിക്കൊലുസ്സും കാലിലണിഞ്ഞു
കണ്മണീ നീ വന്നു...