ആ...ആ....ആ....
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ...
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
ഓളങ്ങളില്‍ നീന്തി നീരാടും കളഹംസമേ
കാലത്തെ മഞ്ഞിന്റെ പൂനുള്ളാന് പുല്മേട്ടില്
നീ പോരുമോ....
ഇളം കൊളുന്തുകള്‍ നുള്ളീടും
കാട്ടു കറുമ്പികള്‍ മൈനകള്‍
ഇളം കൊളുന്തുകള്‍ നുള്ളീടും
കാട്ടു കറുമ്പികള്‍ മൈനകള്‍
നിന്റെ സഖിയായ് വന്നീടും
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
പൌര്ണ്ണമിപ്പെണ് നെയ്തുതന്നീടും കസവൊറ്റയാല്
മാറത്തെ പാലയ്ക്കാത്താലിപ്പൂ പീലിപ്പൂ
നീ മൂടുമ്പോള്‍
നീലപ്പളുങ്കുകള് പാകീടും
നദിക്കരയിലെ കുളിര്മണ്ണില്
നീലപ്പളുങ്കുകള് പാകീടും
നദിക്കരയിലെ കുളിര്മണ്ണില്
നമ്മള് ഇണയായ് കൂടീടും...
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന്നോളത്തില് നീന്തും ഹംസങ്ങളേ...
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന് ഹംസമേ......