അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി സ്തുതിച്ചിടുന്നേൻ കൃഷ്ണാ (അഞ്ജനശ്രീധരാ)
ആനന്ദലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടേണം കൃഷ്ണാ
ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണം കൃഷ്ണാ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണേ കൃഷ്ണാ
ഈ മണിമന്ദിര ക്ഷേമമെല്ലാം നിന്റെ
പ്രേമത്താലെന്നെന്നും പുലർന്നിടേണം കൃഷ്ണാ
എന്നിലെൻ നാഥന്റെ സ്നേഹമെല്ലാം കൃഷ്ണാ
എന്നും കുറയാതെ കാത്തിടേണേ