കുങ്കുമപ്പൂ ചിരിച്ചു...സ്നേഹത്താഴ്വരയിലെങ്ങും...
ചന്ദനങ്ങൾ പൂത്തു...എന്റെ ചിന്തകളിലാകെ...(2)
എന്റെ പൂങ്കിനാവിലും..എന്റെ പൂനിലാവിലും
പുതു പുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ്..
തന്താനതാന...കുങ്കുമപ്പൂ ചിരിച്ചു
സ്നേഹത്താഴ്വരയിലെങ്ങും..
ചന്ദനങ്ങൾ പൂത്തു...എന്റെ ചിന്തകളിലാകെ...
ആ...ആ....ആ...ആ....
പഞ്ചവർണ്ണക്കിളിയും വന്നൂ...പഞ്ചമരാഗം തൂകാൻ...
ഹംസകാമിനീ...മമ മാനസേശ്വരീ...
നീലക്കുറിഞ്ഞികൾ പൂവിടും ഉല്ലാസവേളയിതാ...
നീലക്കുറിഞ്ഞികൾ പൂവിടും എങ്ങും ഇന്നുത്സവമായ്..
വെള്ളിച്ചിറകുള്ള മേഘംപോൽ ഒഴുകി നീ ഒരുങ്ങി വരൂ...
തന്താനതാന കുങ്കുമപ്പൂ ചിരിച്ചു...സ്നേഹത്താഴ്വരയിലെങ്ങും...
ചന്ദനങ്ങൾ പൂത്തു...എന്റെ ചിന്തകളിലാകെ...
അന്തിവാനിൽ പാലൊളി തൂകി...അമ്പിളിക്കലയും വന്നു
പ്രേമദൂതുമായ് കണ്ണിൽ ഏഴുവർണ്ണമായ്
പ്രീണാവതിയായ് സുന്ദരി മന്ദാരമാലയുമായ്
പ്രീണാവതിയായ് സുന്ദരി കണ്ണിൽ കവിതയുമായ്...
വരൂ പ്രാണനിൽ പീയൂഷമേകുവാൻ നീ അരികിൽ...
(തന്താനതാന കുങ്കുമപ്പൂ ചിരിച്ചു...)