അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി കണ്ണീരാറിന്‍ തീരത്ത്
അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി കണ്ണീരാറിന്‍ തീരത്ത്
ഗുരുവായൂരപ്പനു ഞാനൊരു തിരുമധുരം നേര്‍ന്നല്ലോ
കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു കുരുതീം മാലേം നേര്‍ന്നല്ലോ
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന് കൊമ്പത്ത്)
മുത്തുക്കുടയുടെ കീഴിലിരിക്കും നക്ഷത്രക്കണിയാട്ടി
നൂറുവട്ടമിന്നലെ നൂലു ജപിച്ചു കൊടുത്തീലേ ?
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ -
നെഞ്ചില്‍ തൊട്ടാല്‍ തീ പോലേ (അച്ഛന് കൊമ്പത്ത്)