നെല്ലോല കൊണ്ടുവാ, പുല്ലോല കൊണ്ടുവാ
തെങ്ങോലപ്പൂങ്കുരുവീ.....
പുഞ്ചക്കാറ്റോടിവരുന്നേ പുന്നെല്ലു കൊയ്യാറായേ
കല്യാണപ്പൂങ്കുരുവീ...
(നെല്ലോല)
തൊട്ടാവാടികള്‍ പൂത്തുവിരിയണ തോട്ടുവരമ്പത്തോ
തോറ്റംപാട്ടുകള്‍ കേട്ടുമയങ്ങണ നാട്ടുമ്പുറത്തോ
കക്കേം ചിപ്പീം കാക്കപ്പൂവും കുപ്പിവളപ്പൊട്ടും
തേടിനടന്നൂ നാം....
(നെല്ലോല)
കൂനനെറുമ്പുകള്‍ മാളിക തീര്‍ക്കണ മാവിന്‍ചോട്ടിലോ
പച്ചോലക്കുട നീര്‍ത്തി നില്ക്കണ കായലോരത്തോ
തുമ്പീം മോളും തുമ്പപ്പൂവും തുള്ളണ കാണാനായ്
ഓടിനടന്നു നാം.....
(നെല്ലോല)