(പു) അ...
(സ്ത്രീ) അ...
(പു) തേന്മലര് തേരിലേറി വാ
മമ സഖി ചിരി തൂകി വാ
മാത്രയിലെല്ലാം കാത്തു ഞാന്‍ നിന്നെ (2)
മാലാഖേ ആടിപ്പാടി വാ
(സ്ത്രീ) പൂന്തെന്നല്‍ പോലെയോടി വാ
വരൂ പ്രീയായെന് കൂടെ വാ
രാത്രിയിലെല്ലാം ഓര്‍ത്തു ഞാന്‍ നിന്നെ (2)
മേലാകേ നീന്തിയേറി വാ
(പു) ആനന്ദരാഗം ആത്മാവില്‍ ദാഹം
ഹേമന്തം മേലേറ്റുന്നു
വാസന്തപ്പൂഞ്ചോലയായ് നീ
(ആനന്ദരാഗം)
നീരാട്ടുമോ താരാട്ടുമോ (2)
(സ്ത്രീ) പൂന്തെന്നല്‍ പോലെയോടി വാ
വരൂ പ്രീയായെന് കൂടെ വാ
(സ്ത്രീ) തീരാത്ത മോഹം ആവേശമോടെ
ദേഹത്തെ പുല്കീടുന്നു
മാനസച്ചോരനായ് നീ
(തീരാത്ത മോഹം)
പാലൂട്ടുമോ തെനൂട്ടുമോ
(പു) തെന്മലര് തേരിലേറി വാ
മമ സഖി ചിരി തൂകി വാ
മാത്രയിലെല്ലാം കാത്തു ഞാന്‍ നിന്നെ (2)
മാലാഖേ ആടിപ്പാടി വാ
(സ്ത്രീ) മേലാകേ നീന്തിയേറി വാ